മുംബൈ: നാസിക് ഹൈവേയിൽ പഠാരെയ്‌ക്കടുത്ത് സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. നിരവധി പേർക്ക് പരിക്കേറ്റു. മുംബൈയിൽ നിന്ന് ഷിർദിയിലേക്ക് വരികയായിരുന്ന MH04 SK 2751 നമ്പർ സ്വകാര്യ കംഫർട്ട് ബസും ഷിർദിബാജുവിൽ നിന്ന് സിന്നാർ ബാജുവിലേക്ക് പോവുകയായിരുന്ന MH 48T 1295 എന്ന ചരക്ക് ട്രക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
മഹാരാഷ്‌ട്രയിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് 10 മരണം; നിരവധി പേർക്ക് പരിക്ക് - മഹാരാഷ്‌ട്ര
50 ഓളം യാത്രക്കാരുമായി മുംബൈയിൽ നിന്ന് ഷിർദിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം
ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേർക്കും ഗുരുതരമായി പരിക്കേറ്റതായാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.