ലഖ്‌നൗ :ഭക്ഷണം കഴിക്കുന്നതിനിടെ വികൃതി കാട്ടിയെന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെതിരെ സ്‌കൂൾ പ്രിൻസിപ്പലിന്‍റെ ക്രൂരനടപടി. സ്‌കൂൾ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് കുട്ടിയെ തലകീഴായി പിടിച്ചായിരുന്നു പ്രിൻസിപ്പലിന്‍റെ ക്രൂരത.
അഹ്‌റൗറയിലെ സദ്ഭാവ്‌ന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂൾ പ്രിൻസിപ്പൽ മനോജ് വിശ്വകർമയാണ് രണ്ടാം ക്ലാസുകാരനായ സോനു യാദവിനോട് ക്രൂരമായി പെരുമാറിയത്. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.