ന്യൂഡൽഹി: ദേശീയ വോട്ടേഴ്‌സ് ദിനമായ ഇന്ന് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാവരും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ട്വീറ്റില്‍ അറിയിച്ചു. 1950 ജനുവരി 25നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലവില്‍ വന്നത്. 2011 മുതലാണ് ഈ ദിനം ആഘോഷിച്ച് വരുന്നത്.
ഇന്ന് ദേശീയ വോട്ടേഴ്‌സ് ദിനം; ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - New delhi news
ദേശീയ വോട്ടേഴ്‌സ് ദിനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. തെരഞ്ഞെടുപ്പിലെ സജീവ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. വോട്ടേഴ്‌സ് ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി.
ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ:"ദേശീയ വോട്ടേഴ്‌സ് ദിനത്തിന് എല്ലാവിധ ആശംസകളും, തെരഞ്ഞെടുപ്പിന്‍റെ അത്രയും പ്രധാനമുള്ള മറ്റൊന്നും ഈ വര്‍ഷമില്ല, തെരഞ്ഞെടുപ്പിലെ സജീവ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം, തെരഞ്ഞെടുപ്പ് മേഖലയില്‍ ഇലക്ഷന്‍ കമ്മിഷന്‍റെ ഇടപെടലിനെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും'' മോദി ട്വിറ്ററില്‍ കുറിച്ചു.