ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ 131-ാം ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനുള്ള എന്‍റെ വിനീതമായ ആദരവ് എന്നാണ് നെഹ്‌റുവിന്‍റെ ജന്മവാർഷിക ദിനത്തിൽ മോദി ട്വീറ്റ് ചെയ്തത്.
ജവഹർലാൽ നെഹ്‌റുവിന്‍റെ 131-ാം ജന്മവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി - ഇന്ത്യ
രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനുള്ള എന്‍റെ വിനീതമായ ആദരവ് എന്നാണ് നെഹ്‌റുവിന്‍റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
1889 നവംബർ 14 ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലായിരുന്നു നെഹ്‌റുവിന്‍റെ ജനനം. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കു വഹിച്ച അദ്ദേഹം 1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവിനോടുള്ള ബഹുമാനാർത്ഥമായിട്ടാണ് രാജ്യമൊട്ടാകെ എല്ലാ വർഷവും നവംബർ 14 ന് ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികൾക്ക് സ്നേഹവും വാത്സല്യവും നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിന് ബോധ്യമാക്കി കൊടുത്ത നെഹ്‌റുവിനെ എല്ലാവരും സ്നേഹത്തോടെ 'ചാച്ചാ നെഹ്‌റു' എന്നാണ് വിളിച്ചിരുന്നത്. 1964 മെയ് 27 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം ഇന്ത്യയിൽ 'ബാൽ ദിവസ്' അല്ലെങ്കിൽ കുട്ടികളുടെ ദിനമായി ആഘോഷിക്കാൻ ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. ഈ ദിവസം രാജ്യത്തൊട്ടാകെയുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും മറ്റും സംഘടിപ്പിക്കുകയും സർക്കാർ സ്ഥാപനങ്ങൾ അദ്ദേഹത്തിന് ആദരവർപ്പിക്കുകയും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.