പുതുച്ചേരി:തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 25 ന് പുതുച്ചേരി സന്ദർശിക്കും. എഎഫ്‌ടി മിൽ തിൽടാലിൽ നടക്കുന്ന പൊതുയോഗത്തിൽ മോദി പങ്കെടുക്കുമെന്ന് പുതുച്ചേരി ബിജെപി പ്രസിഡന്‍റ് വി.സ്വാമിനാഥൻ അറിയിച്ചു. പ്രധാനമന്ത്രി രണ്ടാം തവണയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സന്ദർശിക്കുന്നത്. മുൻപ് 2018 ൽ ഓറോവില്ലെ ഇന്‍റർനാഷണൽ ടൗൺഷിപ്പിന്‍റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനാണ് മോദി പുതുച്ചേരിയിൽ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 25 ന് പുതുച്ചേരി സന്ദർശിക്കും - national news
നാല് നിയമസഭാംഗങ്ങൾ രാജിവച്ച വേളയിലാണ് മോദിയുടെ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 25 ന് പുതുച്ചേരി സന്ദർശിക്കും
നാല് നിയമസഭാംഗങ്ങൾ രാജിവച്ച വേളയിലാണ് മോദിയുടെ സന്ദർശനം. കേവല ഭൂരിപക്ഷം നഷ്‌ടപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഫെബ്രുവരി 22 നകം ഭൂരിപക്ഷം തെളിയിക്കാന്‍ പുതിയ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 29 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭരണകക്ഷിക്ക് 14 അംഗങ്ങളാണുള്ളത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയത്.