ജയ്‌സാൽമർ: സൈനികർക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്‌സാൽമീറിലെത്തി. പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി ജയ്‌സാൽമീറിലെ വ്യോമസേനാ സ്റ്റേഷനിലെത്തിയെന്ന് റിപ്പോർട്ടുകൾ. എയർ പോർട്ട് ക്യാമ്പസിലെ വ്യോമസേനയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.തുടർന്ന് ഇന്തോ-പാക് അതിർത്തിയിലെ ലോങ്‌വാല പോസ്റ്റിലേക്ക് പ്രധാനമന്ത്രി തിരിക്കും.
ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ജയ്‌സാൽമീറിൽ എത്തി - പ്രധാനമന്ത്രി ജയ്‌സാൽമീറിൽ
ജയ്‌സാൽമീറിലെ വ്യോമസേനാ സ്റ്റേഷനിൽ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രിയെത്തിയെന്നാണ് റിപ്പോർട്ടുകൾ.
![ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ജയ്‌സാൽമീറിൽ എത്തി Prime Minister to celebrate Diwali with soldiers in Jaisalmer Diwali PM to celebrate Diwali in Rajasthan ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ജയ്‌സാൽമീറിൽ എത്തി പ്രധാനമന്ത്രി ജയ്‌സാൽമീറിൽ ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9540634-870-9540634-1605322187507.jpg)
ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ജയ്‌സാൽമീറിൽ എത്തി
1971ലെ യുദ്ധത്തിലെ ധൈര്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നതാണ് ലോങ്‌വാല പോസ്റ്റ്. ബിഎസ്‌എഫ് ഡയറക്ടർ ജനറൽ രാഖേഷ് അസ്‌താന ഈ പ്രദേശത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം എം നർവാനെ എന്നിവരും സ്ഥലത്തെത്തും. 2014 മുതൽ തുടർച്ചയായി ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി പ്രദേശം സന്ദർശിക്കുന്നുണ്ട്.