ന്യൂഡല്‍ഹി:ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോര്‍പ്പറേഷനുകള്‍, നഗരസഭ, താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പ് ഫലം വ്യക്തമായ സന്ദേശമാണ് തരുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം; ഗുജറാത്ത് ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി - gujarat polls latest news
വികസനത്തിന്‍റെയും മികച്ച ഭരണത്തിന്‍റെയും ബിജെപി അജണ്ടയ്‌ക്കൊപ്പമാണ് ഗുജറാത്ത് ജനതയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം; ഗുജറാത്ത് ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
വികസനത്തിന്‍റെയും മികച്ച ഭരണത്തിന്‍റെയും ബിജെപി അജണ്ടയ്‌ക്കൊപ്പമാണ് ഗുജറാത്ത് ജനത നില്‍ക്കുന്നതെന്ന് ട്വീറ്റില്‍ പറയുന്നു. ഗുജറാത്ത് ജനതയ്‌ക്ക് ബിജെപിയോടുള്ള അചഞ്ചലമായ വിശ്വാസത്തിനും സ്‌നേഹത്തിനും മുന്നില്‍ വണങ്ങുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.