കേരളം

kerala

ETV Bharat / bharat

ചരമവാർഷികത്തിൽ ഗാന്ധിജിയെ സ്‌മരിച്ച് രാജ്യം; ആദരവർപ്പിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്ര മോദി രക്തസാക്ഷി ദിനം ട്വീറ്റ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രക്തസാക്ഷി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Prime Minister Narendra Modi paid tribute to Mahatma Gandhi  Modi on 74th death anniversary of Mahatma Gandhi  Narendra Modi tweet about gandhi on Martyrs Day  74ാം ചരമവാർഷിക ദിനത്തിൽ ഗാന്ധിജിയെ സ്‌മരിച്ച് ഇന്ത്യ  മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി രക്തസാക്ഷി ദിനം ട്വീറ്റ്  ഗാന്ധിക്ക് ആദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ചരമവാർഷികത്തിൽ ഗാന്ധിജിയെ സ്‌മരിച്ച് രാജ്യം; ആദരവർപ്പിച്ച് പ്രധാനമന്ത്രി

By

Published : Jan 30, 2022, 10:45 AM IST

ന്യൂഡൽഹി:മഹാത്മാഗാന്ധിയുടെ 74-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവിന്റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഈ പുണ്യദിനത്തിൽ ബാപ്പുവിനെ അനുസ്‌മരിക്കുന്നു. അദ്ദേഹത്തിന്‍റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. ഈ രക്തസാക്ഷി ദിനത്തിൽ നമ്മുടെ രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്‌മരിക്കപ്പെടും', പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രക്തസാക്ഷി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരവർപ്പിച്ചു. ബാപ്പു ഓരോ ഇന്ത്യൻ പൗരരുടെയും ഹൃദയത്തിൽ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ആത്മാവ് പകർന്നു നൽകി. അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും രാഷ്ട്രത്തെ സേവിക്കാൻ എല്ലാ ഇന്ത്യക്കാരെയും എപ്പോഴും പ്രചോദിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

1948 ജനുവരി 30ന് ബിർള ഹൗസിലെ ഗാന്ധി സ്മൃതിയിൽ വച്ചാണ് മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരം ജനുവരി 30ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രണ്ട് മിനിറ്റ് മൗനം ആചരിക്കും.

ALSO READ: ഗാന്ധി സ്‌മരണയില്‍ കൊച്ചി മെട്രോ; എം.ജി റോഡ് സ്റ്റേഷനില്‍ ചരിത്രം ചിത്രങ്ങളിലൂടെ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details