കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് കാതോർത്ത് രാജ്യം - ദൂരദർശൻ

മൻ കി ബാത്തിന്‍റെ 76-ാം പതിപ്പ് ജൂൺ 27ന് രാവിലെ 11 മണിക്ക്

പ്രധാനമന്ത്രി  നരേന്ദ്ര മോദി  മൻ കി ബാത്ത്  PM Modi  Mann Ki Baat  prime minister  narendra modi  ജെ.പി നദ്ദ  ബിജെപി അധ്യക്ഷൻ  ആകാശവാണി  ദൂരദർശൻ  ന്യൂസ്ഓൺഎയർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് ഞായറാഴ്‌ച

By

Published : Jun 27, 2021, 9:21 AM IST

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ലഹരിയെ അതിജീവിക്കാനായുള്ള നിരവധി മാർഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൻ കി ബാത്തിന്‍റെ എപ്പിസോഡ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കിട്ടിരുന്നു.

മൻ കി ബാത്ത് മുതിർന്നവരുമായുള്ള ചർച്ചകൾ പോലെ എല്ലാ വീടുകളിലും കേൾക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. പാർട്ടി പ്രവർത്തകരോട് ബൂത്തുകളിൽ പരിപാടി കേൾക്കണമെന്ന് അഭ്യർഥിച്ച നദ്ദ പരിപാടിക്ക് ശേഷം ബൂത്തുകളിൽ മീറ്റിങ് സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Also Read: ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം

എല്ലാ മാസവും അവസാന ഞായറാഴ്ച പ്രക്ഷേപണം ചെയ്യുന്ന മൻ കി ബാത്തിന്‍റെ 76-ാം പതിപ്പാണ് ഞായറാഴ്‌ച സംപ്രേഷണം ചെയ്യുന്നത്. ആകാശവാണി, ദൂരദർശൻ എന്നിവയുടെ മുഴുവൻ ശൃംഖലയിലൂടെയും പരിപാടി സംപ്രേഷണം ചെയ്യും. കൂടാതെ ആകാശവാണി വാർത്താ വെബ്‌സൈറ്റായ www.newsonair.com, ന്യൂസ്ഓൺഎയർ മൊബൈൽ ആപ്പ് എന്നിവയിലൂടെയും പരിപാടി പ്രക്ഷേപണം ചെയ്യും.

ABOUT THE AUTHOR

...view details