ന്യൂഡൽഹി: രാജ്യ സേവനത്തിനുള്ള മാർഗമാണ് ജലസംരക്ഷണമെന്നും മഴക്കാലത്ത് മഴവെള്ളം സംഭരിക്കാനുള്ള മാർഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണം ഈ തലമുറക്ക് മാത്രമല്ല, ഭാവി തലമുറക്കും ഉപകാരപ്രദമാകുമെന്ന് മോദി പറഞ്ഞു. ജലസംരക്ഷണം കടമ പോലെ ചെയ്യുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ പൗരി ഗർവ്വയിൽ നിന്നുള്ള സച്ചിദാനന്ദ ഭാരതി തന്‍റെ കഠിനാധ്വാനത്തിലൂടെ ഉഫ്രൈങ്കൽ പ്രദേശത്തെ ജലക്ഷാമം ഇല്ലാതാക്കിയതെങ്ങനെയെന്ന് വിവരിച്ചു.