ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഖ്‌നൗ റാലി റദ്ദാക്കി. പഞ്ചാബ് റാലി റദ്ദാക്കിയതിന് പിന്നാലെയാണ് ജനുവരി 9ന് നടത്താനിരുന്ന ലഖ്‌നൗ സന്ദർശനവും റദ്ദാക്കിയത്. മോശം കാലവസ്ഥയാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ യുപിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയത് ബിജെപിക്ക് തിരിച്ചടിയാണ്. പ്രചാരണം കൊഴുക്കുന്ന സംസ്ഥാനത്ത് ലഖ്‌നൗ റാലി ബിജെപിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രകടനമായാണ് വിലയിരുത്തിയിരുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമ്മേളനത്തിനെത്തുമെന്നായിരുന്നു റിപ്പോർട്ടുകള്‍.