കേരളം

kerala

ETV Bharat / bharat

കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്രമന്ത്രിസഭ പുനഃസംഘടയ്ക്ക് ശേഷമുള്ള രണ്ടാമത്തെ യോഗമാണിത്.

Council of Ministers  Council of Ministers meeting  PM Modi  PM Narendra Modi  Prime Minister Narendra Modi  കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി  PM Modi to chair Council of Ministers meeting  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്രമോദി  കേന്ദ്രമന്ത്രിമാരുടെ യോഗം
കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

By

Published : Jul 10, 2021, 1:02 PM IST

ന്യൂഡല്‍ഹി: മന്ത്രിസഭ പുനഃസംഘടയ്ക്ക് ശേഷം രണ്ടാമതും കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഈ മാസം 14നാണ് യോഗം ചേരുക. ജൂലൈ ഏഴിനാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടന നടന്നത്. തൊട്ടടുത്ത ദിവസം തന്നെ ആദ്യ യോഗവും ചേര്‍ന്നിരുന്നു.

യോഗത്തിനിടെ രാജ്യത്തെ കൊവിഡ്‌ വ്യാപനത്തിൽ നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് കൊവിഡ് വ്യാപനം കുറയാത്തതെന്ന് പ്രധാനമന്ത്രി ചൂണ്ടികാട്ടി. മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കൂട്ടങ്ങളുടെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഗൗരവതരവും ഭയപ്പെടുത്തുന്നതുമാണെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം മഹാമാരിയെ നേരിടുന്ന സമയത്ത് ഒരു ചെറിയ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാക്കരുതെന്ന്‌ മോദി കൂട്ടിച്ചേർത്തു. ഭയം വളർത്തുകയല്ല, മറിച്ച് സാധ്യമായ എല്ലാ മുൻകരുതലുകളും തുടരാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ് വേണ്ടതെന്ന് പുതിയ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.

Also Read: രണ്ടു മാസത്തിനിടെ രാജ്യത്ത് കൊവിഡ് കവര്‍ന്നത് എട്ട് ലക്ഷം ജീവനുകള്‍

ABOUT THE AUTHOR

...view details