ന്യൂഡൽഹി:ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ബാഡ്‌മിന്‍റൺ താരം പിവി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്‍റെ അഭിമാനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഒളിമ്പിക്‌സിൽ മികച്ച പ്രകടനമാണ് സിന്ധു കാഴ്‌ചവച്ചത്. അതിൽ രാജ്യമൊട്ടാകെ ആഹ്ളാദിക്കുന്നു. രാജ്യത്തിനായി വെങ്കലം കരസ്ഥമാക്കിയ താരത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. കൂടാതെ സിന്ധുവിനെ ഫോണിൽ വിളിച്ചും അദ്ദേഹം അഭിനന്ദനം അറിയിച്ചു.