റോം :ജി20 ഉച്ചകോടിക്കായി റോമാ കൺവെൻഷൻ സെന്‍ററിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി സ്വീകരിച്ചു. 'ആഗോള സമ്പദ്‌വ്യവസ്ഥയും ആഗോള ആരോഗ്യവും' (Global Economy and Global Health) എന്ന വിഷയം ചർച്ചയാകുന്ന പ്രാരംഭ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
ഇതിന് പിന്നാലെ ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈൻ ലൂംഗ് എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും.
രണ്ടാം ദിനമായ ഞായറാഴ്‌ച നടക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി, സുസ്ഥിര വികസനം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും. തുടർന്ന് ഇതേ ദിവസം സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ എന്നിവരുമായി ഉഭയകക്ഷി ചർച്ച നടത്തും.