ന്യൂഡൽഹി:ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാജിയുടെ മരണത്തോടെയുണ്ടാകുന്ന ശ്യൂനത നികത്താനാകില്ലെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. ജനങ്ങളെ ആനന്ദിപ്പിക്കുന്നതിൽ അവരുടെ ശ്രുതിമധുരമായ ശബ്‌ദത്തിന് സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നുവെന്നും ശക്തമായ വികസന രാജ്യമായി ഇന്ത്യയെ കാണാനാണ് ലത ദീദി ആഗ്രഹിച്ചിരുന്നതെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്‌തു.
ലതാ ദീദിയുമായുള്ള കൂടിക്കാഴ്‌ചകൾ മറക്കാൻ കഴിയാത്തവയാണ്. വളരെ കരുതലുണ്ടായിരുന്ന ദീദിയുടെ വേർപാട് ഇന്ത്യൻ ജനത എന്നും ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലതാജിയുടെ ഗാനങ്ങൾ വൈവിധ്യമാർന്ന ഭാവങ്ങളാണ് പകർന്ന് നൽകിയത്.