ഗുവാഹത്തി :പാല്‍വിതരണക്കാരനായ രഞ്ജിത് ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രി(16.02.2023) കൈ വിലങ്ങുമായി പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടോടിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്‌ച സോനാപൂര്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നുവെങ്കിലും ഒരിക്കല്‍ കൂടി ഇയാള്‍ കടന്നുകളയാന്‍ മുതിര്‍ന്നപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
കൊല്ലപ്പെട്ട ഷാ ആലമിന്‍റെ മൃതദേഹം ഗുവാഹത്തി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയുടെ മൃതദേഹത്തില്‍ നിന്ന് രണ്ട് ബുള്ളറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2022 നവംബര്‍ 21ന് മൂന്ന് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കാന്‍ പോയ പാല്‍ വ്യാപാരി രഞ്ജിത് ബോറ വെടിയേറ്റ് മരിക്കുകയായിരുന്നു.