ഉജ്ജയിന്‍ (മധ്യപ്രദേശ്): ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ പ്രത്യക്ഷപ്പെട്ട സൊമാറ്റോയുടെ പരസ്യം, മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് മഹാകാൽ ക്ഷേത്രത്തിലെ പൂജാരിമാര്‍ രംഗത്ത്. പരസ്യം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോ തയ്യാറാകണമെന്നും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്ര പൂജാരിമാരായ മഹേഷും ആശിഷും ആവശ്യപ്പെട്ടു. ഉജ്ജയിനിൽ നിന്ന് ഒരു താലി മീല്‍ കഴിക്കാന്‍ തനിക്ക് തോന്നിയെന്നും അതിനാല്‍ മഹാകാലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്‌തുവെന്നും പരസ്യത്തില്‍ ഹൃത്വിക് റോഷൻ അവതരിപ്പിച്ച കഥാപാത്രം പറയുന്നു.
മത വികാരം വൃണപ്പെടുത്തുന്നു, ഹൃത്വിക് റോഷന്‍റെ സൊമാറ്റോ പരസ്യത്തിനെതിരെ പൂജാരിമാര്‍
ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ പ്രത്യക്ഷപ്പെട്ട സൊമാറ്റോയുടെ പരസ്യം ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ക്ഷേത്രത്തിലെ പൂജാരിമാര്‍ രംഗത്തു വന്നത്. പരസ്യം ഉടന്‍ പിന്‍വലിച്ച് സൊമാറ്റോ മാപ്പ് പറയണമെന്നും പൂജാരിമാര്‍ ആവശ്യപ്പെട്ടു
മത വികാരം വൃണപ്പെടുത്തുന്നു, ഹൃത്വിക് റോഷന്‍റെ സൊമാറ്റോ പരസ്യത്തിനെതിരെ പൂജാരിമാര്‍
മഹാകാല്‍ ക്ഷേത്രത്തില്‍ പ്രസാദം വിളമ്പുന്നത് താലിയിലാണെന്നും അതിനാല്‍ പരസ്യം ക്ഷേത്രത്തെയും വിശ്വാസികളെയും അപമാനിക്കുന്നു എന്നുമാണ് പൂജാരിമാരുടെ പരാമര്‍ശം. ഇരുവരും മഹാകാൽ ക്ഷേത്ര ട്രസ്റ്റ് ചെയർമാനായ ഉജ്ജയിൻ ജില്ല കലക്‌ടർ ആശിഷ് സിങിനെ സമീപിച്ച് കമ്പനിക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രം സൗജന്യ ഭക്ഷണം പ്രസാദമായി നല്‍കാറുണ്ടെന്നും അത് വിൽക്കുന്നില്ലെന്നും പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കലക്‌ടർ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.