കലബുറഗി (കർണാടക) : ക്ഷേത്രത്തിന്‍റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് ഭക്തരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് പൂജാരിമാർ. സംഭവത്തിൽ പൊലീസ് ഏഴ് പൂജാരിമാർക്ക് എതിരെ എഫ്‌ഐആർ രേഖപ്പെടുത്തി. കലബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന സുക്ഷേത്ര ദേവൽ ഗണഗപുര ദത്താത്രേയ എന്ന ക്ഷേത്രത്തിലാണ് തട്ടിപ്പ് നടന്നത്.
വ്യാജ വെബ്‌സൈറ്റുകൾ വഴി ഭക്തരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് പൂജാരിമാർ - ക്ഷേത്രത്തിന്‍റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ്
സംഭവത്തിൽ ഏഴ് പൂജാരിമാർക്ക് എതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു
വ്യാജ വെബ്‌സൈറ്റുകൾ വഴി ഭക്തരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് പൂജാരിമാർ
ക്ഷേത്രത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് www.devalganagapur.com(shridatttreyatemple.ghanagapur) ആണ്. എന്നാൽ, ക്ഷേത്ര പൂജാരിമാർ www.ghanagapurtemple@gmail.com എന്ന വെബ്‌സൈറ്റും, മറ്റ് ഏഴ് വ്യാജ വെബ്‌സൈറ്റുകളും ഉപയോഗിച്ച് ഭക്തരിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞ ആറ് വർഷത്തോളമായി ഇവർ ഈ തട്ടിപ്പ് നടത്തി വരികയാണ്.
ജൂൺ 21ന് ക്ഷേത്രം സന്ദർശിച്ച ക്ഷേത്ര വികസന സമിതി പ്രസിഡന്‍റ് ഡിസി യശ്വന്ത് ഗുരുക്കറാണ് തട്ടിപ്പ് വിവരം പുറത്തുകൊണ്ടുവന്നത്.