ഹൈദരാബാദ്: തെലങ്കാനയില്‍ പൂജ ചെയ്യുന്നതിനിടെ മലയില്‍ നിന്ന് വീണ് പൂജാരിയ്ക്ക് ദാരുണാന്ത്യം. അനന്തപൂര്‍ ജില്ലയിലെ സിങ്കനമല മണ്ഡലിലാണ് സംഭവം. പപായ എന്നയാളാണ് മരിച്ചത്. മലയിലെ ഗമ്പ മല്ലയ്യ സ്വാമി ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.
ശ്രാവണ മാസാരംഭ പൂജകള്‍ക്ക് വേണ്ടിയാണ് പപായ മലയില്‍ കയറിയത്. വെള്ളിയാഴ്‌ച രാത്രിയോടെ വയോധികരും കുട്ടികളും ഉള്‍പ്പെടെ നിരവധി ഭക്‌തര്‍ മലയില്‍ എത്തിയിരുന്നു. പൂജ ചെയ്യുന്നതിനിടെ പപായയുടെ കാല്‍ വഴുതുകയും 100 അടി താഴ്‌ചയിലേക്ക് വീഴുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.