ഹൈദരാബാദ് : പ്രാദേശിക ഉത്പാദനം ആരംഭിച്ചാല്‍ കൊവിഡ് വാക്സിനായ സ്പുട്നിക് വിയുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. നിലവില്‍ 948 രൂപയും 5 ശതമാനം ജിഎസ്ടിയുമാണ് ഒരു ഡോസ് വാക്സിന്‍റെ വില. സിംഗിൾ ഡോസ് വാക്സിനായ സ്പുട്‌നിക് ലൈറ്റ് കൂടുതല്‍ എത്തിക്കാനായി ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഡോ. റെഡ്ഡീസ് ഹൈദരാബാദിൽ സ്പുട്നിക് വിതരണത്തിന്‍റെ പൈലറ്റ് ലോഞ്ച് നടത്തിയിരുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റ് നഗരങ്ങളിലും ഈ വാക്സിന്‍ വിതരണം വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രാദേശിക ഉത്പാദനം ആരംഭിച്ചാല്‍ സ്പുട്നിക് വി വാക്സിന്‍ വില കുറയുമെന്ന് റെഡ്ഡീസ് ലാബ് - വാക്സിന്‍
ആദ്യ ബാച്ച് വാക്സിൻ മെയ് ഒന്നിന് എത്തിയതിനെ തുടർന്ന് മെയ് 14 നാണ് ഹൈദരാബാദിൽ സ്പുട്നിക് വി കുത്തിവയ്പ്പ് ആരംഭിച്ചത്.
Read Also…………അപ്പോളോ ആശുപത്രിയും ഡോ.റെഡ്ഡീസും സംയുക്തമായി സ്‌പുട്‌നിക് വി വാക്‌സിനേഷന്‍ നടത്തുന്നു
60 രാജ്യങ്ങളിൽ സ്പുട്നിക് വി വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ 91.6 ശതമാനം ഫലപ്രാപ്തി നിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി (ആർഡിഎഫ്) ചേര്‍ന്ന് 250 ദശലക്ഷം വാക്സിൻ യൂണിറ്റുകളുടെ കരാർ ഉണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ഇതിനകം രണ്ട് ബാച്ച് വാക്സിനുകൾ ലഭിച്ചു. ആദ്യ ബാച്ച് വാക്സിൻ മെയ് ഒന്നിന് എത്തിയതിനെ തുടർന്ന് മെയ് 14 നാണ് ഹൈദരാബാദിൽ സ്പുട്നിക് വി കുത്തിവയ്പ്പ് ആരംഭിച്ചത്.