ന്യൂഡൽഹി: ഗ്യാസ് സിലിണ്ടറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇന്ന് അർധരാത്രി മുതൽ ദേശീയ തലസ്ഥാനത്ത് 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 769 രൂപയായിരിക്കും വിലയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എൽപിജി സിലിണ്ടറുകൾക്ക് 50 രൂപ വർധിപ്പിച്ചു - എൽപിജി ഗ്യാസ് സിലിണ്ടർ വിലവർധന
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഫെബ്രുവരി 4 ന് മെട്രോ നഗരങ്ങളിൽ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു.
എൽപിജി സിലിണ്ടറുകൾക്ക് 50 രൂപ വർധിപ്പിച്ചു
ഫെബ്രുവരി മാസത്തിലെ തന്നെ രണ്ടാമത്തെ വിലവർധനയാണിത്. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഫെബ്രുവരി 4 ന് മെട്രോ നഗരങ്ങളിൽ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർധനവ്.