ന്യൂഡൽഹി: പ്രകൃതിയോട് ഒത്തുചേർന്ന് ജീവിക്കുകയും ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും ചെയ്യണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രകൃതിയോട് യോജിച്ച് ജീവിക്കേണ്ടത് ഇന്ത്യൻ ധാർമ്മികതയുടെ അടിസ്ഥാനമാണ്. ലോകം കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ സുസ്ഥിരമായ ഒരു ഭാവിക്കായി ആഗോള സമൂഹവുമായി പ്രവർത്തിക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത വർധിപ്പിക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
'സുസ്ഥിര ഭാവിക്കായി പ്രയത്നിക്കാം'; ലോക പരിസ്ഥിതി ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതി
പ്രകൃതിയോട് യോജിച്ച് ജീവിക്കേണ്ടത് ഇന്ത്യൻ ധാർമ്മികതയുടെ അടിസ്ഥാനമെന്ന് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.
'സുസ്ഥിര ഭാവിക്കായി പ്രയത്നിക്കാം'; ലോക പരിസ്ഥിതി ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതി