ന്യൂഡൽഹി :രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡു ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവര്‍ അദ്ദേഹത്തെ കണ്ടതോടെയാണ് സാധ്യത ശക്തിപ്പെട്ടത്. നിർണായക പാർട്ടി യോഗത്തിന് മുന്നോടിയായാണ് ചൊവ്വാഴ്‌ച നേതാക്കള്‍ ഉപരാഷ്‌ട്രപതിയെ സന്ദര്‍ശിച്ചത്.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുമായി സംസാരിക്കാൻ രാജ്‌നാഥ് സിങ്ങിനെയും ജെ.പി നദ്ദയെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ ഇലക്‌ടറൽ കോളജിൽ ഭരണകക്ഷിക്ക് 48 ശതമാനത്തിലധികം വോട്ട് വിഹിതമുണ്ട്. മൂന്ന് ദിവസത്തെ യാത്രയ്ക്കായി ഉപരാഷ്‌ട്രപതി നായിഡു തിങ്കളാഴ്‌ച ഡൽഹിയിൽ നിന്ന് ഹൈദരാബാദില്‍ എത്തിയിരുന്നു. എന്നാല്‍, സന്ദർശനം വെട്ടിച്ചുരുക്കി ചൊവ്വാഴ്ച ഡല്‍ഹിയില്‍ മടങ്ങിയെത്തി.