ന്യൂഡൽഹി: തിരുപ്പിറവിയുടെ സ്‌മരണയിൽ ലോകമെമ്പാടുമുള്ളവർ ക്രിസ്‌മസ് ആഘോഷിക്കുന്ന വേളയിൽ ജനങ്ങൾക്ക് ക്രിസ്‌മസ് ആശംസ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഈ വേളയിൽ നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും മൂല്യങ്ങളിൽ അധിഷ്‌ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശു ക്രിസ്‌തുവിന്‍റെ ജീവിത സന്ദേശം ജീവിതത്തിൽ സ്വീകരിക്കാനും രാഷ്‌ട്രപതി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്‌തു.
ക്രിസ്‌മസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതി - ക്രിസ്‌തുമസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതി
നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും മൂല്യങ്ങളിൽ അധിഷ്‌ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശു ക്രിസ്‌തുവിന്‍റെ ജീവിത സന്ദേശം ജീവിതത്തിൽ സ്വീകരിക്കാനും രാഷ്‌ട്രപതി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്‌തു.
ക്രിസ്‌തുമസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
രാജ്യമെമ്പാടും ജനങ്ങൾ ക്രിസ്‌തു ദേവന്‍റെ തിരുപ്പിറവി ആഘോഷിക്കുകയാണ്. കേരളം, ഗോവ, മഹാരാഷ്‌ട്ര, ഹിമാചൽ പ്രദേശ്, പുതുച്ചേരി, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലെ നിരവധി പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാതിരാകുർബാന നടന്നു.
Also Read: തിരുപ്പിറവിയെ വരവേറ്റ് വിശ്വാസികൾ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന