ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ ആരോഗ്യനില തൃപ്‌തികരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെയാണ് രാഷ്‌ട്രപതിയെ ന്യൂഡല്‍ഹിയിലെ സൈനികാശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍; ആരോഗ്യനില തൃപ്‌തികരം - kovid hospitalised news
ന്യൂഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ച രാംനാഥ് കോവിന്ദിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍
![രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍; ആരോഗ്യനില തൃപ്‌തികരം കോവിന്ദ് ആശുപത്രിയില്‍ വാര്‍ത്ത രാഷ്‌ട്രപതി അപ്പ്‌ഡേറ്റ് kovid hospitalised news president update](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11172909-870-11172909-1616772400658.jpg)
കോവിന്ദ്
ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ രാഷ്‌ട്രപതിയുടെ മകനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഉള്‍പ്പെടെ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.