ന്യൂഡല്‍ഹി: ഇറാന്‍റെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റ എച്ച്. ഇ ഇബ്രാഹിം റൈസിക്ക് ആശംസകളുമായി പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എച്ച്. ഇ ഇബ്രാഹിം റൈസിക്ക് അഭിനന്ദനങ്ങള്‍. താങ്കളുടെ നേതൃത്വത്തിൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുമെന്ന് എനിക്ക് ഉറപ്പുണ്ട് ,' രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇബ്രാഹിം റൈസിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.