ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ദീപാവലി മലിനീകരണ രഹിത രീതിയിലും പരിസ്ഥിതി സൗഹൃദമായും ആഘോഷിക്കണമെന്ന് രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. മാനവിക സേവനത്തിനായി പ്രവർത്തിക്കാൻ ഉത്സവങ്ങൾ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. ദീപാവലി വൃത്തിയുടെയും ആഘോഷമാണെന്നും പരിസ്ഥിതി സൗഹൃദമായി ദീപാവലി ആഘോഷിക്കുന്നതിലൂടെ പ്രകൃതിയെ ബഹുമാനിക്കാമെന്നും പ്രസിഡന്‍റ് ട്വിറ്ററിൽ പങ്കുവെച്ചു.
ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി - രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു
ആഭ്യന്തരമന്ത്രി അമിത് ഷാ, വൈസ് പ്രസിഡന്‍റ് എം വെങ്കയ്യ നായിഡു എന്നിവർ ആശംസകൾ നേർന്നു.
![ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി celebrate environment-friendly Diwali Diwali celebrations friendly Diwali amit shah deepavali wishes Vice President Naidu wishes diwali ദീപാവലി സന്ദേശം രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു അമിത് ഷാ ദീപാവലി സന്ദേശം ട്വിറ്ററിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9541252-882-9541252-1605329323833.jpg)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു. ദീപാവലി ദിനത്തിൽ എല്ലാവർക്കും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വരട്ടെയെന്നും എല്ലാവർക്കും നല്ല ആരോഗ്യം ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സമൂഹത്തിൽ നന്മയും ഐക്യവും വളർത്തിയെടുക്കേണ്ടതുണ്ടെന്നതിന്‍റെ ഓർമ്മപ്പെടുത്തലാണ് ദീപാവലിയെന്ന് വൈസ് പ്രസിഡന്‍റ് എം വെങ്കയ്യ നായിഡു പറഞ്ഞു. ദീപാവലി തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണെന്നും ശ്രീരാമന്‍റെ ജീവിതത്തിലെ ഉത്തമമായ ആദർശങ്ങളെയും ധാർമികതയെയും ദീപാവലി ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഉത്സവങ്ങൾ ഒത്തുചേരലുകളുടെ ആഘോഷമാണ്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ദീപാവലി ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.