ന്യൂഡൽഹി:സ്വാതന്ത്ര സമര സേനാനിയും നവോത്ഥാന നായകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദും നേതാജിയെ അനുസ്മരിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അസാധാരണമായ സംഭാവന നൽകിയ ഏറ്റവും പ്രിയപ്പെട്ട ദേശീയ നായകൻമാരിലൊരാളാണ് നേതാജി എന്നാണ് രാഷ്‌ട്രപതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ ധീരതയെ ബഹുമാനിക്കുന്നുവെന്നും ഈ ദിവസം" പരാക്രം ദിവാസ് "ആയി ആഘോഷിക്കുന്നത് ഉചിതമാണെന്നും രാഷ്‌ട്രപതി ട്വീറ്റ് ചെയ്‌തു. തന്‍റെ അനുയായികളിൽ നേതാജി ദേശീയതയുടെ ആവേശം പകർന്നു നൽകിയെന്നും നേതാജിയുടെ ദേശസ്‌നേഹവും ത്യാഗവും എല്ലാം നമ്മളെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും രാഷ്‌ട്രപതി ട്വീറ്റിൽ കുറിച്ചു.