ന്യൂഡൽഹി:ബൈപാസ് ശസ്‌ത്രക്രിയക്ക് ശേഷം പ്രസിഡൻ്റ് റാം നാഥ് കോവിന്ദിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്നും രാഷ്‌ട്രപതി ഭവൻ ട്വറ്ററിലൂടെ അറിയിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
റാം നാഥ് കോവിന്ദിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരേഗ്യ നില തൃപ്‌തികരം - ആരേഗ്യ നില തൃപ്‌തികരം
പ്രസിഡൻ്റ് രാം നാഥ് കോവിന്ദിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്ന് രാഷ്‌ട്രപതി ഭവൻ ട്വറ്ററിലൂടെ അറിയിച്ചു.
റാം നാഥ് കോവിന്ദിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരേഗ്യ നില തൃപ്‌തികരം
മാർച്ച് 30 നാണ് രാഷ്‌ട്രപതി റാം നാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചു വേദനയെ തുടർന്ന് അദ്ദേഹത്തെ ആദ്യം ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സക്കായാണ് എയിംസിലേക്ക് മാറ്റിയത്.