ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ച് രാഷ്‌ട്രപതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കറിന്‍റെയും സാന്നിധ്യത്തിലാണ് രാഷ്‌ട്രപതി ഭവനിൽ വച്ച് രാം നാഥ് കോവിന്ദ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. 119 പുരസ്‌കാര ജേതാക്കളിൽ 7 പേർക്ക് പത്മവിഭൂഷൺ, 10 പേർക്ക് പത്മ ഭൂഷൺ, 102 പേർക്ക് പത്മശ്രീ എന്നിങ്ങനെയാണ് പത്മ പുരസ്‌കാരങ്ങൾ.
119 പുരസ്‌കാര ജേതാക്കളിൽ 7 പേർക്ക് പത്മവിഭൂഷൺ, 10 പേർക്ക് പത്മ ഭൂഷൺ, 102 പേർക്ക് പത്മശ്രീ അവാർഡുകളാണ് രാഷ്‌ട്രപതി സമ്മാനിച്ചത്. ഒളിമ്പ്യൻ ബാഡ്‌മിന്‍റൺ താരം പി.വി സിന്ധുവിന് പത്മവിഭൂഷണും അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വേണ്ടി മകൾ ഭാസുരി സ്വരാജ് പത്മവിഭൂഷൺ പുരസ്‌കാരവും ഏറ്റുവാങ്ങി. മരണാന്തര ബഹുമതിയെന്നോണം പിന്നണി ഗായകൻ എസ്.പി ബാലസുബ്രമണ്യവും പത്മവിഭൂഷൺ പുരസ്‌കാര പട്ടികയിൽ ഇടം നേടിയിരുന്നു.