ന്യൂഡൽഹി : 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യ ജനതയ്‌ക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് മുന്നണിപോരാളികളാണെന്നും ഇവർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.
സ്വാതന്ത്യ ദിനം ആഘോഷിക്കേണ്ടത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം.കൊവിഡ് സാമ്പത്തികമേഖലയെ ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധി താത്കാലികം മാത്രമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാടിയവരെ മറക്കാനാകില്ലെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
വിവിധ സംസ്‌കാരങ്ങളെ ചേർത്തുപിടിക്കുന്ന ഇന്ത്യയെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നുണ്ട്. ഊർജസ്വലമായ വലിയ ജനാധിപത്യ വ്യവസ്ഥയാണ് രാജ്യത്തിന്‍റെ സവിശേഷത.
'വിദേശത്തും സ്വദേശത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് ആനന്ദവേളയാണ്. സ്വാതന്ത്ര്യത്തിന്‍റെ ഈ 75-ാം വാര്‍ഷിക വേളയില്‍ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുകയാണ്.