ന്യൂഡല്‍ഹി: എല്ലാ പൗരന്മാര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണമെന്നും കര്‍ഷകരുടെ അശ്രാന്ത പരിശ്രമമാണ് ഇതിലൂടെ ഉയര്‍ത്തി കാട്ടുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും രാഷ്‌ട്രപതി ഓര്‍മിപ്പിച്ചു.
'എല്ലാ പൗരന്മാർക്കും ഓണാശംസകൾ. പുതിയ വിളവെടുപ്പിന്‍റെ ആഘോഷമാണ് ഓണം. കർഷകരുടെ അശ്രാന്ത പരിശ്രമത്തെയാണ് ഇതിലൂടെ ഉയർത്തിക്കാട്ടുന്നത്. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണിത്.' എല്ലാ പൗരന്മാർക്കും സമൃദ്ധിയും പുരോഗതിയും ആശംസിക്കുന്നുവെന്ന് രാഷ്‌ട്രപതി ഭവന്‍ ട്വീറ്റ് ചെയ്‌തു.