ന്യൂഡൽഹി : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ (Onam Wishes ) നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു (President Droupadi Murmu). കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെയും സാംസ്‌കാരിക മഹത്വത്തിന്‍റെയും പ്രതീകമാണ് ഓണമെന്ന് (Onam) രാഷ്‌ട്രപതി ആശംസ സന്ദേശത്തിൽ കുറിച്ചു. ഈ വിളവെടുപ്പ് ഉത്സവം (Harvest Festival of Kerala) എല്ലാവരുടെയും ഇടയിൽ സമൃദ്ധിയും ഐക്യവും കൊണ്ടുവരുന്നു. ഓണാഘോഷം കേരളത്തിലെ സാഹോദര്യം പടരാനും പുരോഗതിയിലേയ്‌ക്ക് നയിക്കാനും സഹായിക്കട്ടെ എന്നും രാഷ്‌ട്രപതി ഔദ്യോഗിക എക്‌സ് പേജിൽ കുറിച്ചു.
കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയും (Rahul Gandhi) ഇന്ന് തിരുവോണ ദിനത്തിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നിരുന്നു. മനോഹരമായ ഈ ആഘോഷം എല്ലാവർക്കും സന്തോഷവും ഐക്യവും പ്രധാനം ചെയ്യട്ടെയെന്നും ഏവര്‍ക്കും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. മലയാളത്തിലാണ് രാഹുൽ ഓണാശംസ പോസ്‌റ്റ് (Rahul Gandhi Onam Wish Post) ചെയ്‌തത്.
Also read :Onam Festival Kerala : പൊന്നോണ നിറവില്‍ മലയാളി ; സ്നേഹസാഹോദര്യങ്ങളുടെ ഉത്സവലഹരി
ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും (Priyanka Gandhi) ഓണാശംസകൾ നേർന്നിരുന്നു. ഈ ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെയെന്നായിരുന്നു പ്രിയങ്കയുടെ പോസ്‌റ്റ് (Priyanka Gandhi Onam Wish).
ഓണാശംസകൾ നേർന്ന് എം കെ സ്‌റ്റാലിൻ : കഴിഞ്ഞ വർഷത്തിന് സമാനമായി മലയാളികൾക്ക് ആംശംസകൾ നേരാൻ ഇത്തവണയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ (Tamilnadu Chief Minister MK Stalin) സമയം കണ്ടെത്തിയിരുന്നു. പരസ്‌പര സ്‌നേഹവും പൊരുത്തവും ഉള്ള ഒരു ജനതയായി മാറാനും എല്ലാവരെയും തുല്യരായി കാണാനും നമുക്ക് സാധിക്കട്ടെയെന്നും പൂക്കളവും സദ്യയും സന്തോഷവും നിറഞ്ഞ ഓണാശംസകൾ നേരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആശംസ സന്ദേശം (MK Stalin Onam Wish). ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ സഹിതമാണ് അദ്ദേഹത്തിന്‍റെ പോസ്‌റ്റ്.
Also Read :Thiruvonathoni Journey തിരുവോണ വിഭവങ്ങളുമായി തിരുവോണത്തോണി പാര്‍ത്ഥസാരഥി നടയിലേക്ക്; യാത്ര പമ്പയിൽ ദീപാവലയം തീർത്ത്
മലയാളികൾ ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്ന ദിവസമാണ് ഓണം. പഞ്ഞ മാസം തീർന്ന് വിളവെടുപ്പ് ഉത്സവമായി കണക്കാക്കുന്ന ഓണനാളുകൾ ലോകമെമ്പാടുമുള്ള മലയാളികൾ ജാതി മത വ്യാത്യാസമില്ലാതെയാണ് ആഘോഷിക്കുന്നത്. അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായി എല്ലാ മലയാളുകളും വീട്ടുമുറ്റത്ത് പൂക്കളം തീർത്ത് ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകും. തൂശനിലയിലെ ഓണസദ്യയും ഓണക്കോടിയും ഊഞ്ഞാലാട്ടവും തിരുവാതിരക്കളിയുമെല്ലാം ഓണാഘോഷത്തിന്‍റെ ആകർഷണങ്ങളാണ്.
Also Read :Onam Tamil nadu govt declared local holiday തിരുവോണം: തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍ ജില്ലകളില്‍ പ്രാദേശിക അവധി