കേരളം

kerala

ETV Bharat / bharat

അധ്യാപനം എന്നത് ശ്രേഷ്‌ഠമായ തൊഴിൽ, കൂടുതൽ പേർ അതിലേക്കെത്തണം; അധ്യാപക ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി - അധ്യാപനം എന്നത് ശ്രേഷ്‌ഠമായ തൊഴിൽ

അധ്യാപകരുടെ പരിശ്രമം കൊണ്ടാണ് രാജ്യത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ തയ്യാറുള്ള ഉത്തരവാദിത്തമുള്ള പൗരന്മാർ ഉയർന്നുവരുന്നതെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു

അധ്യാപക ദിനാശംസകൾ നേർന്ന് ദ്രൗപതി മുർമു  അധ്യാപക ദിനം  ദ്രൗപതി മുർമു  ഡോ എസ് രാധാകൃഷ്‌ണൻ  Dr S Radhakrishnan  Teachers Day  President Droupadi Murmu Teachers Day wish  അധ്യാപകർ  അധ്യാപനം എന്നത് ശ്രേഷ്‌ഠമായ തൊഴിൽ  ദേശീയ വിദ്യാഭ്യാസ നയം
അധ്യാപനം എന്നത് ശ്രേഷ്‌ഠമായ തൊഴിൽ, കൂടുതൽ പേർ അതിലേക്കെത്തണം; അധ്യാപക ദിനാശംസകൾ നേർന്ന് ദ്രൗപതി മുർമു

By

Published : Sep 4, 2022, 9:41 PM IST

ന്യൂഡൽഹി: രാജ്യത്തെ കൂടുതൽ പ്രതിഭകൾ അധ്യാപനം എന്ന ശ്രേഷ്ഠമായ തൊഴിൽ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്‌ട്രപതി ദ്രൗപതി മുർമു. അധ്യാപക ദിനത്തിൽ രാജ്യത്തെ എല്ലാ അധ്യാപകർക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. അധ്യാപകരുടെ പരിശ്രമം കൊണ്ടാണ് രാജ്യത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ തയാറുള്ള ഉത്തരവാദിത്തമുള്ള പൗരൻമാർ ഉയർന്നുവരുന്നതെന്നും രാഷ്‌ട്രപതി വ്യക്‌തമാക്കി.

മഹാനായ അധ്യാപകനും-തത്ത്വചിന്തകനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്‌ണന്‍റെ ജന്മവാർഷികമാണ് ഇന്ന്. ഈ അവസരത്തിൽ അദ്ദേഹത്തിന് എന്‍റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വിദ്യാർഥികളിൽ അറിവിന് പുറമെ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന എല്ലാ അധ്യാപകർക്കും അദ്ദേഹത്തിന്‍റെ ജീവിതം ഒരു പ്രചോദനമാണ്.

പുതിയ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നൂതനാശയങ്ങളിലൂടെയും തങ്ങളുടെ കഴിവുകളും പ്രാവീണ്യവും മെച്ചപ്പെടുത്താൻ അധ്യാപകർ തുടർച്ചയായി ശ്രമിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം-2020 വഴി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇതിലൂടെ ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങളും ഭാഷകളും വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള അവസരം ലഭിച്ചു.

കൂടുതൽ പ്രതിഭകൾ അധ്യാപനമെന്ന ശ്രേഷ്ഠമായ തൊഴിലിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ അധ്യാപകർക്കും ഞാൻ വീണ്ടും ആശംസകൾ നേരുന്നു. അവരുടെ പരിശ്രമം കൊണ്ടാണ് രാജ്യത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ തയ്യാറുള്ള ഉത്തരവാദിത്തമുള്ള പൗരന്മാർ ഉയർന്നുവരുന്നത്. അധ്യാപകരുടെ പ്രയത്‌നങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മുർമു കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details