ന്യൂഡൽഹി:ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് കൊവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കൊവിഡുമായി ബന്ധപ്പെട്ട വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രീകൃത നിരീക്ഷണവും വികേന്ദ്രീകൃത നടപ്പാക്കൽ സമീപനവും അടിസ്ഥാനമാക്കിയാണ് ഇന്ത്യ മഹാമാരിയെ നേരിടുന്നതെന്ന് ഹർഷ് വർധന്‍ പറഞ്ഞു.
ഇത് ഫലപ്രദമായി നിരീക്ഷിക്കുന്നതിന് ഇന്ത്യ 'കൊവിഡ് വാർ റൂം' സ്ഥാപിക്കണമെന്നും വൈറസിനെതിരായ പോരാട്ടത്തിൽ ഇത് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊവിഡ് ഇന്ത്യ പോർട്ടൽ, ഐസിഎംആർ പോർട്ടൽ, ആർടി പിസിആർ ആപ്പ്, ഫെസിലിറ്റി ആപ്പ്, അരോഗ്യസേതു ആപ്പ്, ഇതിഹാസ് ആപ്പ്, ടെലിമെഡിസിൻ എന്നിവ രാജ്യത്തിന്‍റെ നിർണായക കൊവിഡ് പോരാട്ടത്തിൽ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.