ലക്‌നൗ:ഉത്തർപ്രദേശിൽ രണ്ടാം യോഗി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഉടൻ നടത്താൻ ആലോചന. ഔദ്യോഗിക തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് 15നോ 18നോ ചടങ്ങ് നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെപി നദ്ദ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ രൂപീകരണം.
രണ്ടാം യോഗി മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളെന്ന് സൂചന - രണ്ടാം യോഗി സർക്കാർ
മാർച്ച് 15നോ 18നോ ചടങ്ങ് നടത്താനാണ് ആലോചന
![രണ്ടാം യോഗി മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളെന്ന് സൂചന CM Yogi Adityanath new cabinet in UP cabinet in UP may take oath Yogi Adityanath may take oath on March 15 രണ്ടാം യോഗി സർക്കാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14710994-thumbnail-3x2-yogi.jpg)
രണ്ടാം യോഗി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടായേക്കും
നിലവിലെ രാഷ്ട്രീയ, സാമൂഹിക, ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് നിരവധി പുതുമുഖങ്ങള്‍ രണ്ടാം യോഗി സർക്കാരിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്ഭവനിലോ തുറസായ മൈതാനത്തോ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ് പാർട്ടി മായാവതി ഉള്‍പ്പടെയുള്ളവരെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന