പൂനെ: കൊവിഡ് -19 വാക്‌സിൻ ഉൽപാദനവും വിതരണ സംവിധാനങ്ങളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 28ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ സന്ദർശനം നടത്തും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
പ്രധാനമന്ത്രിയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്ദർശനം; സുരക്ഷ കർശനമാക്കി - പ്രധാനമന്ത്രിയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്ദർശനം
കൊവിഡിനെതിരെ വാക്സിൻ നിർമിക്കുന്നതിനായി യുകെ ആസ്ഥാനമായുള്ള കമ്പനിയായ ആസ്ട്രാസെനെക്കയുമായി എസ്‌ഐഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു
കൊവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി നവംബർ 24ന് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വെർച്വൽ മീറ്റിംഗ് വഴി ചർച്ച നടത്തിയിരുന്നു. കൊവിഡ് വാക്‌സിനായി കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ മുൻകൂട്ടി സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കി അയക്കാനും നിർദേശിച്ചിരുന്നു. യുകെ ആസ്ഥാനമായുള്ള കമ്പനിയായ ആസ്ട്രാസെനെക്കയുടെ പങ്കാളിത്തത്തോടെയാണ് എസ്‌ഐഐ കൊവിഡ് വാക്സിൻ നിർമിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വാക്സിനുകൾ ഉൽപാദിപ്പിക്കുന്ന സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.