കേരളം

kerala

ETV Bharat / bharat

ഗർഭിണികൾക്കും വാക്സിൻ; ഔദ്യോഗിക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ - Vaccine for pregnant ladies

പുതിയ നിർദേശ പ്രകാരം രാജ്യത്ത് ഇനി ഗർഭിണികൾക്കും സർക്കാർ-സ്വകാര്യ ആശുപത്രികൾ വഴി കോവിൻ രജിസ്റ്റ്രേഷൻ മുഖേനെയൊ നേരിട്ടെത്തിയൊ വാക്സിൻ സ്വീകരിക്കാം

Pregnant Women now eligible for covid vaccination  ഗർഭിണികൾക്കും വാക്സിൻ3  Vaccine for pregnant ladies  ഡർഭിണികൾക്ക് കൊവിഡ് വാക്സിൻ
ഗർഭിണികൾക്കും വാക്സിൻ; ഒദ്യോഗിക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

By

Published : Jul 3, 2021, 5:04 AM IST

Updated : Jul 3, 2021, 6:11 AM IST

ന്യൂഡൽഹി: രാജ്യത്ത് ഇനി മുതൽ ഗർഭിണികൾക്കും വാക്സിൻ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി. വാക്സിൻ സംബന്ധിച്ച് ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്‍റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.

രാജ്യത്ത് ഇതുവരെ ആരോഗ്യപ്രവർത്തർക്കും മുന്നണിപ്പോരാളികൾക്കും 18 വയസിന് മുകളിലുള്ളവർക്കുമായിരുന്നു വാക്സിൻ സ്വീകരിക്കാനായി അനുമതി ഉണ്ടായിരുന്നത്. പുതിയ നിർദേശ പ്രകാരം ഇനി ഗർഭിണികൾക്കും സർക്കാർ-സ്വകാര്യ ആശുപത്രികൾ വഴി കോവിൻ രജിസ്റ്റ്രേഷൻ മുഖേനെയൊ നേരിട്ടെത്തിയൊ വാക്സിൻ സ്വീകരിക്കാനാകും.
Also: കൊവിഡ് രോഗികൾ വർധിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്ര സംഘം; കേരളവും പട്ടികയിൽ

ഗർഭാവസ്ഥയിൽ കൊവിഡ് ബാധിച്ചാൽ അത് ഗർഭിണികൾക്ക് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നു. മാസം തികയാതെയുള്ള പ്രസവത്തിനും അണ്ഡാശയ രോഗങ്ങൾക്കും കാരണമാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. അത് കൊണ്ട് തന്നെ ഗർഭിണികൾക്ക് കൊവിഡ് വാക്സിൻ ശിപാർശ ചെയ്യുന്നു എന്നും കേന്ദ്രം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Last Updated : Jul 3, 2021, 6:11 AM IST

ABOUT THE AUTHOR

...view details