തിരുപ്പതി:ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഗർഭിണി നടന്നത് 65 കിലോമീറ്ററോളം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ താമസിക്കുന്ന കോതുരു വർഷിണിയാണ് കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയത്. 9 മാസം ഗർഭിണിയായിരുന്ന യുവതിക്ക് വഴിയിൽ വച്ച് പ്രസവവേദന ഉണ്ടാകുകയും ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു.
സംഭവമിങ്ങനെ:താനുമായി ഭർത്താവ് നിരന്തരം വഴക്കിട്ടിരുന്നതായി വർഷിണി പറയുന്നു. തിരുപ്പതിയിൽ നിന്ന് നടന്ന് വെള്ളിയാഴ്‌ച (മെയ് 13) അർധരാത്രി നായിഡുപേട്ട ആർടിസി ബസ് സ്റ്റാൻഡിലെത്തിയതോടെയാണ് വർഷിണിക്ക് പ്രസവവേദന തുടങ്ങിയത്. വഴിയിലൂടെ കടന്നുപോയ വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും ആരും നിർത്തിയില്ല. തുടർന്ന് ഒരു യുവാവെത്തി ഉടൻ തന്നെ ആംബുലൻസിനെ വിരമറിയിക്കുകയായിരുന്നു.