ന്യൂഡല്‍ഹി:നിസാമുദ്ദീനില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് സൈനയെ ഭര്‍ത്താവ് വസീം വെടിവച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു കൊല്ലപ്പെട്ട സൈന.
ഡല്‍ഹിയില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു - ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു
എട്ട് മാസം ഗര്‍ഭിണിയായിരുന്നു കൊല്ലപ്പെട്ട സൈന.
ഡല്‍ഹിയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു
മയക്കുമരുന്ന് കൈവശംവച്ച കേസില്‍ ജയിലില്‍ കിടന്ന സൈന ഏപ്രില്‍ 24നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വസീമും സൈനയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്.
സൈന ജയിലിലായിരുന്ന സമയത്ത് വസീം മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതാണ് വഴക്കിന് കാരണമായി പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വസീം ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.