കലബുറഗി (കർണാടക):കുടുംബ വഴക്കിനെ തുടർന്ന് കർണാടകയിൽ ഗർഭിണിയായ യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു. കലബുറഗി ജില്ലയിലെ ദേവലുനായക് സ്വദേശിയായ രേഷ്‌മ ചൗഹാൻ (26) ആണ് ശനിയാഴ്‌ച ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌തത്. ഇവരുടെ ബന്ധുവായ കൽപന ചൗഹാൻ എന്ന യുവതിയും രണ്ട് മക്കളുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും ഇവരെ പ്രദേശവാസികൾ എത്തി രക്ഷിച്ചു.
കുടുംബ വഴക്ക്; കർണാടകയിൽ ഗർഭിണി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു - കലബുറഗി ജില്ല
ഇവരുടെ ബന്ധുവായ മറ്റൊരു യുവതിയും മക്കളുമായി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെങ്കിലും പ്രദേശവാസികൾ എത്തി രക്ഷിച്ചു.

കർണാടകയിൽ ഗർഭിണി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു
ഒരു വീട്ടിലെ മരുമക്കളാണ് രേഷ്‌മ ചൗഹാനും കൽപന ചൗഹാനും. കുടുംബ വഴക്കാണ് ആത്മഹത്യ ചെയ്യുന്നതിലേക്ക് ഇരുവരെയും നയിച്ചത്. പ്രദേശവാസികളുടെ സമയോചിത ഇടപെടലാണ് കൽപന ചൗഹാന്‍റെയും രണ്ട് മക്കളുടെയും ജീവൻ രക്ഷപ്പെടാൻ കാരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും രേഷ്‌മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും കമലാപൂർ പൊലീസ് അറിയിച്ചു.