ലക്‌നൗ:ഉത്തർപ്രദേശിൽ 23കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബല്ലിലയിലാണ് സംഭവം. യുവതി ഗർഭിണിയായതിന് ശേഷം പ്രതി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. 2019ലാണ് യുവതിയും പ്രതിയായ വിജയനഗർ സ്വദേശി അമിത് മൗര്യയെ കണ്ടുമുട്ടിയത്.
ഉത്തർപ്രദേശിൽ 23കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു - woman rape
ഗർഭിണിയായതിന് ശേഷം പ്രതി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നെന്ന് യുവതിയുടെ പരാതി.
ഉത്തർപ്രദേശിൽ 23കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു
ALSO READ:മഥുരയില്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിട്ടു
തുടർന്ന് ഇരുവരും ലിവിങ് ടു ഗെതർ ബന്ധത്തിൽ ഏർപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫേസ് ബുക്കിൽ അമിത് മൗര്യ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിക്കുകയും യുവതിയുടെ മോശം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതായും പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ സെഷൻ 376, 506 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.