കേരളം

kerala

ETV Bharat / bharat

എം.എല്‍.എയുടെ പിറന്നാളിന് ഒരു രൂപക്ക് പെട്രോള്‍; ഇഡി ചോദ്യം ചെയ്‌തതിന്‍റെ പ്രതിഷേധമെന്ന് സംഘാടകർ - എം.എല്‍.എയുടെ പിറന്നാളിന് ഒരു രൂപക്ക് പെട്രോള്‍

താനെ യൂണിവേഴ്സിറ്റിയുടെ കപൂര്‍വാടി പെട്രോള്‍ പമ്പിലാണ് ഒരു രൂപക്ക് പെട്രോള്‍ വിതരണം ചെയ്തത്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതുവഴി ഒരു രൂപക്ക് പെട്രോള്‍ ലഭിച്ചത്. വിവരമറിഞ്ഞ് പെട്രോൾ പമ്പിന് പുറത്ത് രണ്ട് കിലോ മീറ്ററോളം നീളത്തില്‍ ക്യൂ രൂപപ്പെട്ടിരുന്നു.

MLA Pratap Saranaik's birthday  one rupee per liter petrol  എം.എല്‍.എയുടെ പിറന്നാളിന് ഒരു രൂപക്ക് പെട്രോള്‍  ഒരു രൂപക്ക് പെട്രോള്‍
എം.എല്‍.എയുടെ പിറന്നാളിന് ഒരു രൂപക്ക് പെട്രോള്‍; പമ്പില്‍ നീണ്ട ക്യൂ

By

Published : Apr 25, 2022, 10:31 PM IST

താനെ: ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്‍റെ പിറന്നാളിന് ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കി ആഘോഷം. പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളും ചേര്‍ന്നായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാജ്യത്ത് ഉയരുന്ന പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് അദ്ദേഹം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്കൂടിയാണ് പുതിയ ആഘോഷ രീതിയെന്ന് അദ്ദേഹം പ്രതികരിച്ചു.

എം.എല്‍.എയുടെ പിറന്നാളിന് ഒരു രൂപക്ക് പെട്രോള്‍; ഇഡി ചോദ്യം ചെയ്‌തതിന്‍റെ പ്രതിഷേധമെന്ന് സംഘാടകർ

താനെ യൂണിവേഴ്സിറ്റിയുടെ കപൂര്‍വാടി പെട്രോള്‍ പമ്പിലാണ് ഒരു രൂപക്ക് പെട്രോള്‍ വിതരണം ചെയ്തത്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതുവഴി ഒരു രൂപക്ക് പെട്രോള്‍ ലഭിച്ചത്. വിവരമറിഞ്ഞ് പെട്രോൾ പമ്പിന് പുറത്ത് രണ്ട് കിലോ മീറ്ററോളം നീളത്തില്‍ ക്യൂ രൂപപ്പെട്ടിരുന്നു. സർനായിക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശിവസേന കോർപ്പറേറ്റർ ആശ ഡോംഗ്രെയും ശിവസേന ഭാരവാഹികളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Also Read: Video: കുതിരവണ്ടിക്ക് പെട്രോള്‍ പമ്പില്‍ എന്താണ് കാര്യം.. വില ചോദിക്കാൻ വന്നതാണെന്ന് മറുപടി... ദൃശ്യം കാണാം...

ABOUT THE AUTHOR

...view details