ബിഹാര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചന നല്‍കി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളത്തത്തിനും ജനകീയ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ഭാഗമാകാനുമുള്ള തന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു കഴിഞ്ഞ പത്ത് വര്‍ഷകാലത്തെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പുതിയൊരു തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി ജനാധിപത്യത്തിലെ യജമാനന്‍മാരായ ജനങ്ങളെ സമീപിക്കാന്‍ സമയമായെന്നുമാണ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്‌തത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന നല്‍കി പ്രശാന്ത് കിഷോര്‍
ജനാധിപത്യത്തിലെ യഥാര്‍ഥ യജമാനന്‍മാരെ സമീപിക്കാന്‍ സമയമായെന്നും അത് ബിഹാറില്‍ നിന്ന് തുടങ്ങുമെന്നും പ്രശാന്ത് കിഷോറിന്‍റെ ട്വീറ്റ്.
ബിഹാറില്‍ നിന്നാണ് ഇതിന്‍റെ തുടക്കമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ജന്‍സൂരജ് എന്ന് ഹിന്ദിയില്‍ കുറിച്ചുകൊണ്ടാണ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് അവസാനിപ്പിച്ചത്. പുതിയ പാര്‍ട്ടിയുടെ പേരാണ് ഇതെന്നാണ് സൂചന.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ പുനരജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമിതിയില്‍ ഭാഗമാകാനുള്ള കോണ്‍ഗ്രസിന്‍റെ ക്ഷണം നിരസിച്ച് ഒരാഴ്ചയ്‌ക്കുള്ളിലാണ് പ്രശാന്ത് കിഷോറിന്‍റെ പുതിയ പ്രഖ്യാപനം. പ്രശാന്ത് കിഷോറിന്‍റെ ജന്‍മസ്ഥലമാണ് ബിഹാര്‍. നിതീഷ് കുമാറിന്‍റെ ജെഡിയുവില്‍ ഉപാധ്യക്ഷനായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചതാണ്.