കേരളം

kerala

ETV Bharat / bharat

'അവകയാ അഞ്ജനേയാ'; സൂപ്പര്‍ ഹീറോ ഹനുമാനിലെ മൂന്നാമത്തെ ഗാനം പുറത്ത് - അവകയാ അഞ്ജനേയാ ഗാനം

Hanuman third single released: ഹനുമാനിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹനുമാനിലെ മൂന്നാമത്തെ ഗാനമായ അവകയാ അഞ്ജനേയാ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

Hanuman third single  Hanuman song  Hanuman movie  Prasanth Varma Teja Sajja super hero movie  Teja Sajja super hero movie Hanuman  സൂപ്പര്‍ ഹീറോ ഹനുമാന്‍  ഹനുമാനിലെ മൂന്നാമത്തെ ഗാനം  ഹനുമാനിലെ പുതിയ ഗാനം  അവകയാ അഞ്ജനേയാ ഗാനം  തേജ സജ്ജയുടെ ഹനുമാന്‍
Prasanth Varma Teja Sajja super hero movie

By ETV Bharat Kerala Team

Published : Nov 29, 2023, 6:03 PM IST

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ (Prasanth Varma) സംവിധാനം ചെയ്യുന്ന പുതിയ തെലുഗു ചിത്രം 'ഹനുമാനി'ലെ (Hanuman) പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'അവകയാ അഞ്ജനേയാ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഹനുമാനിലെ മൂന്നാമത്തെ ഗാനം കൂടിയാണിത് (Hanuman third single).

പ്രമുഖ ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശും ഗാനം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഗാനത്തിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ഹനുമാനിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി... 2024 ജനുവരി 12ന് ചിത്രം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും...സൂപ്പർ ഹീറോ ചിത്രം ഹനുമാൻ നിർമാതാക്കൾ ചിത്രത്തിലെ മൂന്നാമത്തെ ഗാനം 'അവകയാ' പുറത്തുവിട്ടു. സുനിധി ചൗഹാന്‍ ആണ് ഗാനാലാപനം. 2024 സംക്രാന്തി റിലീസായി ജനുവരി 12ന് തിയേറ്ററുകളില്‍.' -ഇപ്രകാരമാണ് തരണ്‍ ആദര്‍ശ് എക്‌സില്‍ കുറിച്ചത്.

ഇതിനോടകം തന്നെ സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 'ഹനുമാന്‍റെ' പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് സമ്മാനിക്കുകയാണ് ഹനുമാനിലൂടെ സംവിധായകന്‍.

Also Read:Hanuman Movie Promotions Starts : 'ഗണേശ ഭഗവാന്‍റെ അനുഗ്രഹത്തോടെ പ്രമോഷന്‍ ആരംഭിച്ചു' ; സംക്രാന്തി റിലീസായി ഹനുമാന്‍

ഇതിഹാസ രാമായണത്തിലെ ഹനുമാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ചിത്രം. ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ച ആയിരിക്കും ഈ ചിത്രം. 'ഹനുമാനെ' കുറിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു.

'എന്‍റെ മുൻ സിനിമകൾ കണ്ടാലും ചില പുരാണ പരാമർശങ്ങൾ നിങ്ങൾക്ക് കാണാം. പുരാണ കഥാപാത്രമായ ഹനുമാനെ കുറിച്ച് ആദ്യമായി ഞങ്ങൾ ഒരു മുഴുനീള ചിത്രം ചെയ്യുന്നു. ഒരുപാട് കഥാപാത്രങ്ങള്‍ ഉള്ളൊരു പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിക്കുകയാണ് ഞങ്ങൾ.' -പ്രശാന്ത് വര്‍മ പറഞ്ഞു.

'നേരത്തെ ആതിര എന്നൊരു ചിത്രം ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർ ഹീറോ സിനിമയും ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. ഈ സിനിമകള്‍ എല്ലാം നമ്മുടെ പുരാണ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതായിരിക്കും. എന്നാൽ അവ ആധുനിക കാലത്ത്, അതേ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും.

അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടാകും. ഹനുമാന്‍, ഒരു തെലുഗു ചിത്രം മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രം കൂടിയാണ്. ഒരു പാൻ ഇന്ത്യന്‍ ചിത്രം മാത്രമല്ല, ഒരു പാൻ വേൾഡ് ചിത്രം കൂടിയാണ്' - പ്രശാന്ത് വര്‍മ കൂട്ടിച്ചേര്‍ത്തു.

തേജ സജ്ജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വരലക്ഷ്‌മി ശരത് കുമാർ, വെണ്ണല കിഷോർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, അമൃത അയ്യർ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. പ്രൈം ഷോ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി ആണ് സിനിമയുടെ നിര്‍മാണം.

ദശരഥി ശിവേന്ദ്ര ആണ് ഛായാഗ്രാഹണം. എസ്ബി രാജു തലാരി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഹരി ഗൗര, അനുദീപ് ദേവ്, ജയ് കൃഷ്, കൃഷ്‌ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്.

Also Read:പ്രശാന്ത് വർമ - തേജ സജ്ജ ചിത്രം 'ഹനുമാനി'ലെ 'സൂപ്പർ ഹീറോ ഹനുമാൻ' ഗാനം പുറത്ത്

ABOUT THE AUTHOR

...view details