കേരളം

kerala

ETV Bharat / bharat

'മാറ്റം വരുത്താന്‍' ; ബിഹാറില്‍ 3500 കിലോമീറ്റർ പദയാത്ര ആരംഭിച്ച് പ്രശാന്ത് കിഷോർ - മഹാത്മാ ഗാന്ധി

ജന്‍ സൂരജ് ക്യാംപയിനിന്‍റെ ഭാഗമായി ബിഹാറിലെ ഗ്രാമങ്ങളും നഗരങ്ങളും താണ്ടുന്ന 3500 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര ആരംഭിച്ച് രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ

Prasanth Kishor  Political Strategist  Jan Suraj  Padayatra  3500 Kilometers long Padayatra  Bihar  മാറ്റം വരുത്താന്‍  പദയാത്ര  യാത്ര  പദയാത്ര ആരംഭിച്ച് പ്രശാന്ത് കിഷോർ  പ്രശാന്ത് കിഷോർ  ജന്‍ സൂരജ്  പട്‌ന  ബിഹാര്‍  മഹാത്മാ ഗാന്ധി  സത്യാഗ്രഹ സമരം
ബിഹാറില്‍ 'മാറ്റം വരുത്താന്‍'; 3500 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര ആരംഭിച്ച് പ്രശാന്ത് കിഷോർ

By

Published : Oct 2, 2022, 9:48 PM IST

പട്‌ന (ബിഹാര്‍) :മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ 3,500 കിലോമീറ്റർ പദയാത്ര ആരംഭിച്ച് രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ. ജന്‍ സൂരജ് ക്യാംപയിനിന്‍റെ ഭാഗമായാണ് ബിഹാറിലെ വെസ്‌റ്റ് ചമ്പാരന്‍ ജില്ലയിലെ ഗാന്ധി ആശ്രമത്തിൽ നിന്ന് 3,500 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര പ്രശാന്ത് കിഷോർ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ പ്രവേശത്തിന്റെ മുന്നോടിയായാണ് യാത്ര വിലയിരുത്തപ്പെടുന്നത്.

1917 ൽ മഹാത്മാഗാന്ധി തന്‍റെ ആദ്യ സത്യാഗ്രഹ സമരം ആരംഭിച്ച ഭീതിഹാർവ ആശ്രമത്തിൽ നിന്നാണ് പ്രശാന്ത് കിഷോര്‍ യാത്ര തുടങ്ങിയത്. 12 മുതൽ 15 മാസം വരെ സമയമെടുക്കുന്ന യാത്ര ബിഹാറിലെ എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലുമെത്തിച്ചേരും. യാത്രയുടെ ആദ്യ ദിവസമായ ഇന്ന് റോഡുകളില്‍ ജനങ്ങൾ അദ്ദേഹത്തെ വരവേറ്റു.

പിന്നോക്കാവസ്ഥ നേരിടുന്ന ബിഹാറിലെ വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് യാത്രയെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാറിലെ ഗ്രാമങ്ങളും നഗരങ്ങളും കടന്നുള്ള പദയാത്രയാണ് സമൂഹത്തിൽ മെച്ചപ്പെട്ട സംവിധാനം കൈവരിക്കുന്നതിനുള്ള ആദ്യപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള ഉചിതരായവരെ കണ്ടെത്തി അവരെ ജനാധിപത്യ വേദിയിലേക്ക് കൊണ്ടുവരികയും ലക്ഷ്യമാണെന്ന് ജൻ സൂരജ് അടുത്തിടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details