കേരളം

kerala

ETV Bharat / bharat

പ്രകാശ് ജാവ്‌ദേക്കര്‍ രാജ്യസഭ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ - Rajya Sabha news

രാജ്യസഭയിലെ മറ്റ് കമ്മിറ്റികളിലും പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചു

Prakash Javadekar  പ്രകാശ് ജാവ്‌ദേക്കര്‍  രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി  Rajya Sabha ethics panel  രാജ്യസഭ  രാജ്യസഭയുടെ ഹൗസിംങ് കമ്മിറ്റി  രാജ്യ സഭാ വാര്‍ത്തകള്‍  Rajya Sabha news
രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനായി പ്രകാശ് ജാവ്‌ദേക്കര്‍ നിയമിതനായി

By

Published : Nov 8, 2022, 4:18 PM IST

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ രാജ്യസഭയുടെ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനായി നിയമിതനായി. ബിജെപി എംപി സിഎം രമേശിനെ രാജ്യസഭയുടെ ഹൗസിങ് കമ്മിറ്റി അധ്യക്ഷനായും നിയമിച്ചു. നിയമനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കി.

രാജ്യസഭയിലെ മറ്റ് നിയമനങ്ങള്‍ ഇങ്ങനെയാണ്: ബിജെഡി എംപി സുജിത് കുമാര്‍ പെറ്റീഷന്‍ കമ്മിറ്റി അധ്യക്ഷന്‍. ഡിഎംകെ എംപി എം തമ്പിദുരൈ ഗവണ്‍മെന്‍റ് അഷൂറന്‍സ് പാനല്‍ അധ്യക്ഷന്‍. രാജ്യസഭയിലെ ബിജെപി ചീഫ്‌ വിപ്പ് ലക്ഷ്‌മികാന്ത് വാജ്‌പേയി സബ്‌ഓര്‍ഡിനേറ്റ് ലജിസ്ലേഷന്‍ കമ്മിറ്റി അധ്യക്ഷന്‍.

തൃണമൂല്‍ കോണ്‍ഗ്രസ് സഭ നേതാവ് ഡറിക് ഒബ്രിയാന്‍, കോണ്‍ഗ്രസ് എംപി ജയറാം രമേശ്, ബിജെഡി എംപി സസ്‌മിത് പാത്ര, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവ് വിജയസായി റെഡ്ഡി എന്നിവരാണ് പുനഃസംഘടിപ്പിക്കപ്പെട്ട എത്തിക്‌സ് കമ്മിറ്റിയിലെ അധ്യക്ഷനെ കൂടാതെയുള്ള മറ്റ് അംഗങ്ങള്‍.

ABOUT THE AUTHOR

...view details