ചെന്നൈ:ഫിഡെ ചെസ് ലോകകപ്പില്‍ (FIDE Chess World Cup 2023) ഫൈനലിലേക്ക് രാജ്യത്തിന് അഭിമാനമായി ഗ്രാൻഡ് മാസ്‌റ്റര്‍ ആർ. പ്രജ്ഞാനന്ദയുടെ (R Praggnanandhaa) റോയല്‍ എന്‍ട്രി. ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ (Fabiano Caruana) ടൈബ്രേക്കുകള്‍ ശേഷം തേല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ ചരിത്രം കുറിച്ച് ഫൈനലിലേക്ക് നടന്നുകയറിയത്. അതേസമയം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോക ചാമ്പ്യനുമായ നോര്‍വേയുടെ മാഗ്നസ് കാള്‍സനെയാണ് (Magnus Carlsen) 18 കാരനായ പ്രജ്ഞാനന്ദ നേരിടുക.
ഫൈനല്‍ എന്‍ട്രി ഇങ്ങനെ: പ്രജ്ഞാനന്ദയും ഫാബിയാനോ കരുവാനയും തമ്മില്‍ ഞായറാഴ്‌ച നടന്ന മത്സരം, 47 കരുനീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്‌ച തുടര്‍ന്ന ആദ്യരണ്ട് മത്സരങ്ങളില്‍ സമനിലയില്‍ കുരുങ്ങിയ ശേഷമാണ് പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.
ഇതോടെ ചെന്നൈയില്‍ നിന്നുള്ള പ്രജ്ഞാനന്ദ ഇന്ത്യന്‍ ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദിന് (Viswanathan Anand) ശേഷം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമായി മാറി. കഴിഞ്ഞതവണ നോർവേ ചെസ് ഗ്രൂപ്പ് എ ഓപ്പൺ ചെസ് ടൂർണമെന്‍റിൽ (Norway Chess Group A open chess tournament) പ്രജ്ഞാനന്ദ ജേതാവായിരുന്നു.
കാള്‍സന്‍ വന്ന വഴി: അതേസമയം ശനിയാഴ്‌ച നടന്ന ആദ്യ മത്സരത്തില്‍ തന്നെ അസർബൈജാൻ താരം നിജാത് അബസോവിനെതിരെ വിജയിച്ച് മാഗ്നസ് കാള്‍സന്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 74 കരുനീക്കങ്ങളില്‍ സമനില പിടിച്ചായിരുന്നു കാള്‍സന്‍ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. എന്നാല്‍ ആദ്യമായാണ് നോര്‍വേ സൂപ്പര്‍താരം ഫിഡെ ചെസ് ലോകകപ്പില്‍ ഫൈനലിലേക്കെത്തുന്നത്.
Also Read: കാള്‍സനെ വീഴ്‌ത്തിയത് മൂന്ന് തവണ, ലോക ചെസിലെ ഇന്ത്യയുടെ ഭാവി; വിസ്‌മയം പ്രഗ്നാനന്ദ
അടുത്തിടെ നടന്ന ചെസ്സബിൾ മാസ്റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആര്‍.പ്രജ്ഞാനന്ദ തോൽവിയറിഞ്ഞിരുന്നു. മത്സരത്തിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഡിങ് ലിറെനോട് ടൈ ബ്രേക്കറിലായിരുന്നു പ്രജ്ഞാനന്ദ പരാജയപ്പെട്ടത്. ടൂര്‍ണമെന്‍റില്‍ ഓപ്പണിങ് സെറ്റ് നഷ്‌ടമായെങ്കിലും രണ്ടാം സെറ്റ് സ്വന്തമാക്കി പ്രജ്ഞാനന്ദ മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാൽ പിന്നീട് നടന്ന ടൈ ബ്രേക്കറിൽ രണ്ട് ഗെയിം നഷ്‌ടപ്പെട്ടതോടെ പ്രജ്ഞാനന്ദ തോൽവി വഴങ്ങുകയായിരുന്നു.
ആദ്യ സെറ്റ് 1.5-2.5ന് നഷ്‌ടപ്പെട്ട ശേഷം രണ്ടാം സെറ്റ് 2.5-1.5 എന്ന സ്‌കോറിന് പ്രജ്ഞാനന്ദ വിജയിച്ചിരുന്നു. ഇതോടെ സെമിയില്‍ നെതര്‍ലാന്‍ഡ്‌സിന്‍റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തി പ്രജ്ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. മാത്രമല്ല ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും പരാജയം അറിയാതെ വന്ന അനിഷിനെയായിരുന്നു പ്രജ്ഞാനന്ദ മുട്ടുകുത്തിച്ചത്. ടൂർണമെന്‍റിൽ രണ്ട് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസണെയും പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയിരുന്നു.