കേരളം

kerala

ETV Bharat / bharat

Prabhas' Wax Statue Removed : 'ബാഹുബലി' ഔട്ട് ; മൈസൂരു മ്യൂസിയത്തില്‍ നിന്ന് പ്രഭാസിന്‍റെ മെഴുകുപ്രതിമ നീക്കി, കാരണമിതാണ് - ഗാന്ധിജിയുടെ മെഴുകുപ്രതിമ

Mysore Celebrity Museum Removed Superstar Prabhas' Wax Statue : പ്രശസ്‌ത സംവിധായകന്‍ എസ്‌ എസ്‌ രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലിയിലെ താരത്തിന്‍റെ ഐക്കണ്‍ റോളിലുള്ള മെഴുകുപ്രതിമയാണ് മൈസൂരുവിലെ ചാമുണ്ഡേശ്വരി സെലിബ്രിറ്റി വാക്‌സ് മ്യൂസിയത്തില്‍ നിന്ന് നീക്കിയത്

Prabhas Wax Statue Removed  Mysore Celebrity Museum  Famous Wax Museums  Wax Statue of Famous Personalities  What happens to Prabhas Wax Statue  ബാഹുബലി  പ്രഭാസിന്‍റെ മെഴുകുപ്രതിമ  ലോകത്തിലെ പ്രധാന മെഴുകുപ്രതിമ മ്യൂസിയങ്ങള്‍  ചാമുണ്ഡേശ്വരി സെലിബ്രിറ്റി വാക്‌സ് മ്യൂസിയം  ഗാന്ധിജിയുടെ മെഴുകുപ്രതിമ  മെഴുകുപ്രതിമ നിര്‍മാണം ഇങ്ങനെ
Prabhas Wax Statue Removed

By ETV Bharat Kerala Team

Published : Sep 27, 2023, 4:17 PM IST

ഹൈദരാബാദ് :മൈസൂരു മ്യൂസിയത്തില്‍ സ്ഥാപിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ സ്‌റ്റാര്‍ (South Indian Super Star) പ്രഭാസിന്‍റെ മെഴുകുപ്രതിമ (Prabhas Wax Statue) നീക്കം ചെയ്‌തു. മൈസൂരുവിലെ ചാമുണ്ഡേശ്വരി സെലിബ്രിറ്റി വാക്‌സ് മ്യൂസിയത്തില്‍ (Chamundeshwari Celebrity Wax Museum) സ്ഥാപിച്ച പ്രതിമയാണ് അധികൃതര്‍ നീക്കിയത്. ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുന്ന പ്രശസ്‌ത സംവിധായകന്‍ എസ്‌ എസ്‌ രാജമൗലി (SS Rajamouli) അണിയിച്ചൊരുക്കിയ ബാഹുബലിയിലെ, താരത്തിന്‍റെ ഐക്കണ്‍ റോളിലുള്ള മെഴുകുപ്രതിമയാണ് അധികൃതര്‍ പൊടുന്നനെ നീക്കം ചെയ്‌തത്.

'അത് മോശമായി പോയി' :പ്രഭാസിന്‍റെ ബാഹുബലി (Bahubali) ലുക്കിലുള്ള മെഴുകുപ്രതിമ ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്‌തത്. എന്നാല്‍ പ്രതിമ സ്ഥാപിച്ചതില്‍ അതൃപ്‌തിയുമായി ചിത്രത്തിന്‍റെ നിര്‍മാതാവ് ഷോബു യർലഗഡ്ഡ (Shobu Yarlagadda) വൈകാതെ തന്നെ രംഗത്തെത്തി. മെഴുകുപ്രതിമ (Wax Statue) സ്ഥാപിക്കുന്നത് സംബന്ധിച്ച് മ്യൂസിയം അധികൃതര്‍ അനുമതി വാങ്ങിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം. മാത്രമല്ല പ്രതിമയ്‌ക്ക് സിനിമയിലെ രൂപവുമായി നീതിപുലര്‍ത്താനായിട്ടില്ല എന്ന വാദവും അദ്ദേഹം ഉയര്‍ത്തി. സംഭവത്തില്‍ മ്യൂസിയം അധികൃതര്‍ക്കെതിരെ അദ്ദേഹം എക്‌സില്‍ കുറിക്കുകയും ചെയ്‌തു (Prabhas' Wax Statue Removed).

Also Read: 'തീര്‍ച്ചയായും എന്തെങ്കിലും സംഭവിക്കും'; ബാഹുബലി 3യെ കുറിച്ച് സൂചന നല്‍കി പ്രഭാസ്

അതൃപ്‌തി, പിന്നാലെ പിന്മാറ്റം :ഇതൊരിക്കലും അംഗീകാരമുള്ള ഒരു പ്രവൃത്തിയല്ല, ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്‌തിട്ടുള്ളത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഷോബു യർലഗഡ്ഡ എക്‌സില്‍ കുറിച്ചു. തൊട്ടുപിന്നാലെയാണ് മ്യൂസിയം അധികൃതര്‍ ബാഹുബലിയുടെ മെഴുകുപ്രതിമ (Bahubali Wax Statue) നീക്കം ചെയ്‌തത്. പ്രതിമയ്‌ക്കെതിരെ നിർമാതാവ് രോഷം പ്രകടിപ്പിച്ചുവെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ മ്യൂസിയം അധികൃതര്‍,തങ്ങൾ പ്രതിമ നീക്കം ചെയ്യുന്നതായും അറിയിച്ചു.

Also Read:Priyadarshan compares Marakkar and Bahubali : 'ബാഹുബലിയുടെയും മരക്കാറിന്‍റെയും കാന്‍വാസ്‌ ഒന്നാണ്.. ബാഹുബലി ഒരു ഫാന്‍റസിയും മരക്കാര്‍ ചരിത്രവും' ; ചര്‍ച്ചയായി പ്രിയദര്‍ശന്‍റെ വാക്കുകള്‍

രാജമൗലിയുടെ ബാഹുബലി : പ്രശസ്‌ത സംവിധായകന്‍ എസ്‌ എസ്‌ രാജമൗലിയുടെ സംവിധാനത്തില്‍ ബാഹുബലി ; ദി ബിഗിനിങ് (Bahubali; The Beginning), ബാഹുബലി ; ദി കണ്‍ക്ലൂഷന്‍ (Bahubali; The Conclusion) എന്നീ രണ്ട് ഭാഗങ്ങളായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബോക്‌സ്‌ ഓഫിസില്‍ റെക്കോഡ് കലക്ഷന്‍ (Box Office Record Collections) നേടിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണവും പ്രശംസയുമാണ് ലഭിച്ചത്. ലോകോത്തര തലത്തില്‍ 1000 കോടി നേടിയ ചിത്രങ്ങളുടെ പട്ടികയിലും ബാഹുബലി ഇടം നേടിയിരുന്നു. പ്രഭാസിനെ കൂടാതെ റാണ ദഗ്ഗുബാട്ടി (Rana Daggubati), അനുഷ്‌ക ഷെട്ടി (Anushka Shetty), തമന്ന (Tamannaah), രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവരും ബാഹുബലിയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ABOUT THE AUTHOR

...view details