കേരളം

kerala

ETV Bharat / bharat

Prabhas starrer Salaar release postponed സലാര്‍ റിലീസ് തീയതിയില്‍ മാറ്റം; പ്രഭാസ് ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി ഉടന്‍ എത്തും - Salaar was scheduled to release on September 28

Salaar was scheduled to release on September 28 സെപ്റ്റംബർ 28 ആയിരുന്നു സലാറിന്‍റെ ആദ്യ റിലീസ് തീയതി. എന്നാല്‍ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു.

Prabhas starrer Salaar release postponed  Prabhas starrer Salaar release  Prabhas starrer Salaar  Prabhas  Salaar release postponed  Salaar release  Salaar  സലാര്‍ റിലീസ് തീയിതിയില്‍ മാറ്റം  സലാര്‍ റിലീസ് തീയിതി  സലാര്‍ റിലീസ്  സലാര്‍  പ്രഭാസ് ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി  പ്രഭാസ്  Salaar was scheduled to release on September 28  സലാറിന്‍റെ ആദ്യ റിലീസ് തീയതി
Prabhas starrer Salaar release postponed

By ETV Bharat Kerala Team

Published : Sep 13, 2023, 11:04 AM IST

2023ല്‍ പ്രഭാസ് (Prabhas) ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സലാര്‍' (Prabhas upcoming movie Salaar). സെപ്റ്റംബർ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് തീയതില്‍ മാറ്റം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 'സലാര്‍' റിലീസ് മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും 'സലാര്‍' നിര്‍മാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് ഇപ്പോഴാണ്.

'സലാര്‍' നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് സെപ്‌റ്റംബര്‍ 13ന് സിനിമയുടെ റിലീസ് മാറ്റിവച്ചതായി അറിയിച്ചു (Hombale Films finally confirmed Salaar delay). 'സലാറി'ന്‍റെ പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. റിലീസ് മാറ്റിവച്ച വിവരം എക്‌സിലൂടെ (ട്വിറ്റര്‍) അറിയിക്കുകയായിരുന്നു ഹോംബാലെ ഫിലിംസ് (Hombale Films).

Also Read:Salaar Teaser | കാത്തിരിപ്പ് അവസാനിച്ചു; 'സലാർ' ടീസറെത്തി, മാസായി പൃഥ്വി

'സലാറിനോടുള്ള നിങ്ങളുടെ അചഞ്ചലമായ പിന്തുണയെ ഞങ്ങൾ അങ്ങേയറ്റം അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ കാരണം സെപ്റ്റംബർ 28നുള്ള റിലീസ് വൈകി. അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ ഈ തീരുമാനം വളരെ ശ്രദ്ധാപൂര്‍വമാണ് എടുത്തിരിക്കുന്നതെന്ന് ദയവായി നിങ്ങള്‍ മനസ്സിലാക്കുക.

സലാറില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ ഞങ്ങളുടെ ടീം അശ്രാന്ത പരിശ്രമത്തിലാണ്. പുതിയ റിലീസ് തീയതി ഞങ്ങള്‍ യഥാസമയം വെളിപ്പെടുത്തും. സലാറില്‍ അന്തിമ മിനുക്കുപണികൾ നടത്തുമ്പോൾ നിങ്ങളും ഞങ്ങളോടൊപ്പം നില്‍ക്കൂ. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നന്ദി.' -ഹോംബാലെ ഫിലിംസ് കുറിച്ചു.

പ്രഭാസ്‌ നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), ശ്രുതി ഹാസൻ (Shruti Haasan), ജഗപതി ബാബു (Jagapathi Babu), ശ്രിയ റെഡ്ഡി (Sriya Reddy) എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രശാന്ത് നീല്‍ ആണ് സിനിമയുടെ സംവിധാനം. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗണ്ടൂര്‍ ആണ് സലാറിന്‍റെ നിര്‍മാണം (Vijay Kiragandur of Hombale Films).

Also Read:മൂര്‍ച്ചയുള്ള നോട്ടവും തീര്‍ച്ചയുള്ള ഭാവവുമായി വരദരാജ മന്നാര്‍ ; പിറന്നാള്‍ ദിനത്തില്‍ 'സലാറി'ലെ അഡാര്‍ ലുക്കുമായി പൃഥ്വിരാജ്

അതേസമയം 'സലാർ' 2023 നവംബറിലോ ഡിസംബറിലോ റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. വരും മാസങ്ങളിൽ ഇതുസംബന്ധിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഹിന്ദി, തെലുഗു, മലയാളം, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.

ഇന്ത്യയിലും ഏതാനും വിദേശ രാജ്യങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം. യൂറോപ്പ്, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും പ്രഭാസിന്‍റെ ഈ പാന്‍ ഇന്ത്യന്‍ ചിത്രം ചിത്രീകരിച്ചു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റൻ സെറ്റുകൾ നിര്‍മിച്ചും 'സലാര്‍' ചിത്രീകരിച്ചിരുന്നു. ബിഗ് സ്‌ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാറ്റിക് അനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് 'സലാര്‍' നിർമാതാക്കൾ.

അതേസമയം പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ആദിപുരുഷ്'. 'ആദിപുരുഷ്' പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, പ്രഭാസിനെ സംബന്ധിച്ച് 'സലാര്‍' ഒരു പ്രധാന റിലീസായിരിക്കും.

Also Read:'സലാര്‍ അപ്ഡേറ്റ് പുറത്തുവിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും' ; ഭീഷണിയുമായി പ്രഭാസ് ആരാധകന്‍

ABOUT THE AUTHOR

...view details